നീ സാക്ഷി

കാലമേ……..
നീയെന്തൊക്കെ കണ്ടു
ലോകമേ………
നീയെന്തിനൊക്കെ സാക്ഷിയായ്‌….

ആദം നബിയെ വരവേറ്റ
കാലമേ……….
അന്ത്യ നബിക്കും നീ
അന്ത്യയാത്ര നല്‍കിയില്ലേ……

എത്ര കോടി ജനന
മരണങ്ങള്‍ക്കു
നീ സാക്ഷിയായ്‌……

ജഗതീശെന്‍റ കോപത്തിനിരയായ
സമൂഹത്തിെന്‍റത്ര ചരിത്രം
നിനക്ക്‌ വിവരിപ്പാഌണ്ട്‌?

കാലമേ……….
നീ തന്നെ സാക്ഷി…….
മാനവരാകമാനം നഷ്‌ടത്തിലാണെ
ന്നതിഌം നീ തന്നെ സാക്ഷി……

വിശ്വാസ പൂരിതമാം ഹൃദയത്തി
ഌടമയൊഴികെ,
സല്‍ പ്രവർത്തനങ്ങളാല്‍ വിഹരിക്കും
സുകൃതവാന്‍മാരൊഴികെ,

സത്യത്തിഌം സഹനത്തിഌം
സദുപദേശമേകിയോരുമൊഴികെ
എന്നതിഌം നീ തന്നെ സാക്ഷി
കാലമേ നീ തന്നെ സാക്ഷി………..!

    നഫീസ എ പയ്യോളി
    റിഫ ക്ലാസ്‌ റൂം
    ബഹ്‌റൈന്‍