ശാന്തിഗീതം

തനതായ സംസ്‌കാര മൂല്യങ്ങളെ തന്‍
മാറോടു ചേർത്തു ഈ ഭാരത മണ്ണ്‌,
സർവ്വ മതാഌയായികളെ തന്‍
മടിത്തട്ടിലാട്ടി ഈ പവിത്ര മണ്ണ്‌

ഏവർക്കും സാന്ത്വന ഗീതം മുഴക്കീ
സ്‌നേഹ സന്ദേശം അലയായൊഴുക്കീ
മത മൈത്രി തന്‍ മുഖ മുദ്രയാക്കീ
കാലമതിനൊക്കെ സാക്ഷിയുമായീ

ഇന്നിെന്‍റ മക്കള്‍ മെനഞ്ഞെടുക്കും
ആദർശ വൈരമീ പൈതൃകത്തിന്‍
മേല്‍ വിഷലിപ്‌താസ്‌ത്രമായി ഭവിച്ചീടുമീ കാലത്തിന്‍ കൈ
വഴി യോരങ്ങളില്‍

എവിടുന്നു കിട്ടി ഈ പുതുവിജ്ഞാനം
സർവ്വർക്കു മജ്ഞാനമായ വ്യാജം
വാക്‌വൈഭവമില്‍ വിളമ്പിടും വാദങ്ങ
ളിലൊന്നുമേ കഴമ്പേതുമില്ലാ

ഘർവാപസിയെന്നോമന പ്പേരില്‍
എന്തിനീ പീഢന ക്രൂരതകള്‍
ദൈവ മാർഗമിലാളെ ക്കൂട്ടുവാന്‍
തെല്ലുമേ ബലാല്‍ക്കാരമതിലില്ല താഌം

തന്നിഷ്‌ടമാം ആദർശം പുല്‍കുവാഌം
പ്രചരിപ്പാഌം സ്വാതന്ത്യ്രമുണ്ടീ മണ്ണില്‍
പിന്നെന്തിഌ ഈ മണ്ണിന്‍ മക്കള്‍ തന്‍ നേരെ ചീറ്റുന്നു അന്ധമാം മതബോധങ്ങളെ

ജാതി മത  വൈരങ്ങളകന്നീടട്ടെ
ശാന്തി ഗീതങ്ങള്‍ മുഴങ്ങീടട്ടെ
സ്‌നേഹസൗഹാർദ്ധമലയടിക്കട്ടെ
വീണ്ടുമീ ഭാരത മണ്ണിലെന്നും!!!
വീണ്ടുമീ ഭാരത മണ്ണിലെന്നും!!!

   നഫീസ എ പയ്യോളി
   റിഫ ക്ലാസ്‌ റൂം
   ബഹ്‌റൈന്‍