മാനവാ…………….നീ
അവനി തന്നിലേക്ക് ഭൂജാതനായിടുമ്പോഴും,
വിട ചൊല്ലിപ്പിരിഞ്ഞാറടി മണ്ണിലെത്തും
വരെയും,
ബാലാർക്കന്‍ പാരിലുദിച്ചുയരുമ്പോഴും
സായം സന്ധ്യയില്‍ അത് മാനത്ത്
ചെഞ്ചായം തീർത്ത് അങ്ങകലെ
ചക്രവാളത്തിങ്കല്‍ പോയി മറയുമ്പോഴും,
കൂരിരുട്ടാർന്ന നിശയുടെ നിശബ്‌ദതയില്‍ ഒന്നു ശയിക്കാന്‍
നീ മുതിരുമ്പോഴും,
സുന്ദര സ്വപ്‌നത്താല്‍ സുഖ നിദ്ര
പൂകിടുമ്പോഴും,
പുത്തഌണർവാല്‍ നിന്‍ മിഴികള്‍
തുറന്നിടുമ്പോഴും,
പിന്നെ നിന്‍ പ്രാഥമികാവശ്യം
തൊട്ടെല്ലാ കർമ്മപാതയിലഖിലവും,
അത് വൈയക്തി സാമൂഹിക
സാമ്പത്തികമാം,
കുടുംബ രാഷ്‌ട്രീയ സൈനീകമാം,
ശാരീരിക മാനസിക ലൈംഗീകമാം,
ആത്‌മീയ ഭൗതീക ശാസ്‌ത്രീയമാം,
ഏതിലും അഌധാവനത്തിനൊരുത്തമ
മാതൃകയാം നിനക്കീ
അല്‍അമീനായുള്ള മുത്ത്‌രത്‌നം!!!!
നഫീസ എ
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍