സുബ്ഹിൻ്റെ റഹ്മത്തിൻ ഇളംതെന്നലാൽ
ഉമ്മ നൽകിടും പുതുജന്മവും
തുടുത്ത സൂരോദ്യ വാനം പോൽ
നിഷ്കളങ്കമാം പൈതൽ ഉദിക്കുകയായ്
ഇളം വെയിലും ഇളം കുളിരും
തഴുകിടും ചെറു ബാല്യവും
നന്മയുടെ ചെറു പുഞ്ചിരിയായ്
ഏവർക്കും സാന്ത്വനം വെളിച്ചമായ്
വിരിയുന്ന പൂക്കൾ പോൽ
കൊഞ്ചുന്ന കിളികൾ പോൽ
വളർന്നിടും കൗമാരമായ്
നട്ടുച്ചയടെ പെരുവെയിലിലും
നെട്ടോട്ടമാ കരകയറുവാൻ
ദുനിയാവിലെ നെട്ടോട്ടമിൽ
മറന്നിടല്ലേ പരലോകവും
കിരണങ്ങൾ ജ്വലിച്ചിടും പോൽ
ജ്വലിച്ചിടും നിൻ സൽകർമ്മങ്ങളും
ഉരുവിടാം ദിക്ർ സ്വലാത്തുകൾ
നന്മക്കായ് നൽകിടാം യൗവ്വനം
സന്ധ്യയിൽ മയങ്ങിടും പുഷ്‌പം
കിളികളോ കൂട്ടിലായ്
നിശയിൽ അടുക്കും സന്ധ്യ പോൽ
ഇരുളിൽ അടുക്കും വാർദ്ധകവും
വെളിച്ചം അണഞ്ഞിടും സായാഹ്‌നം പോൽ
അണയുകയായ് ഈ ജീവിതം
അനശ്വരമാം സൽകർമ്മങ്ങളും
അനശ്വരമാം നിൻ ഓർമ്മകൾ
ആയക്കടലിൽ മുത്തമിടും സൂര്യൻ പോൽ
മണ്ണറയിൽ കാത്തിടാം സ്വർഗത്തിനും
സഹല ഫെമിനാസ്
അൽ വക്‌റ
ഖത്തർ
Excellent
,,