അതി ഗർജ്ജനത്തോടടുത്തു വരും
കേസരി തന്‍ മുന്നിലകപ്പെട്ട മാന്‍
പേടയെ പ്പോല്‍ പിടഞ്ഞ കുഞ്ഞു
മോനേ ഫഹദേ……
നിന്‍ മാംസം കടിച്ചു കീറിയത് ക്രൂരനാം നാല്‍ക്കാലിയല്ലല്ലോ…….
വിദ്യ ഌകരാന്‍ ശലഭം പോല്‍
പാറി നടന്ന പൊന്നുമോനേ……
തെരുവു നായകള്‍ നാശം വിതക്കുമീ
നാട്ടില്‍ വിദ്യാലയത്തിന്‍ പാതിവാഴി
പിന്നിട്ട നിന്‍ കുഞ്ഞുമേനി കടിച്ചു
കീറിയതൊരു ഇരുകാലിയാണെന്ന
തല്ലേ ആശ്‌ചര്യം……!
പകയും പരാതിയും പരിഭവങ്ങളു
മില്ലാത്ത നിഷ്‌കളങ്കരാം പൈതങ്ങളെ
അരിഞ്ഞു വീഴ്‌ത്താന്‍ മാനവന്‍
പിശാചിന്‍ വേഷമണിയുമ്പോള്‍,
അഫ്‌ഗാന്‍ മലനിരകളിലും ഇറാഖ്
മണ്ണിലും ഗസ്സയിലും ഗൂതയിലും
ഈ പാരിന്‍ സമസ്‌ത ദിക്കിലും,
വർഗ്ഗീയതയെന്ന വാക്കു പോലും
മൊഴിയാന്‍ വയ്യാത്ത കിടാങ്ങള്‍
തന്‍ ജീവിതം പാതി വഴിയില്‍
പൊലിയുമ്പോള്‍,
കുഞ്ഞു മോനേ ഫഹദേ…….
നീയുംഅതിലൊരിര മാത്രം!
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍