തീജ്ജ്വാലകള്‍

ഗദ്‌ഗദമുയരുന്നു
അക്രമം താണ്ഡവമാടുന്നു
കലാപകലുശിതമാണെങ്ങും
നിന്‍ രക്‌തം മണ്ണില്‍ വീണ പുലരികള്‍,

ജാതി മത രാഷ്‌ട്രീയ സംഘർഷ
മൊന്നുമല്ലതിന്‍ പിന്നിലെന്നാകിലും
മത വൈരികള്‍ മെനഞ്ഞെടുത്ത
തീജ്ജ്വാലകള്‍
പതിറ്റാണ്ടിെന്‍റ പ്രയത്‌നങ്ങളെ
ചുട്ടു ചാമ്പലാക്കി.

ഭീകരമാം യുദ്ധ മുഖത്തു നിന്നും
ലഭിച്ച ജീവന്‍ രക്ഷയെന്ന പോല്‍
നീണ്ട െഌവീർപ്പിലായി മുസ്‌ലിം
ഇരകളവിടെ.

കൊള്ളയും കൊള്ളിവെപ്പുമായി
ആനന്ദ നൃത്തം ചവിട്ടി ഈ ക്രൂരർ
ശമിക്കാത്ത രക്ത ദാഹവുമായി.

ഒടുവില്‍ അരിഞ്ഞു വീഴ്‌ത്തി
പാതി വഴി പിന്നിട്ട ദൃഢ ഗാത്രനാം
യുവ താരകത്തിന്‍ പച്ച മേനി.

പകയുടെ ധ്വനികള്‍ മുഴങ്ങുമീ
നാള്‍ വഴികളില്‍
അലയടിച്ചുയരുമോ
സ്‌നേഹ സൗഹാർദ്ധം!!!!

   നഫീസ എ പയ്യോളി
   റിഫ ക്ലാസ്‌ റൂം
   ബഹ്‌റൈന്‍