അസ്തമിക്കുവാൻ നേരമിതാ
വന്നിരിക്കുന്നു…
ചേക്കേറുവാൻ ദൂരമേറേയും.
കടലും കരയും പരസ്പരം
ഇരുട്ടിൽ കഥ പറയാൻ
കാത്തുനിൽക്കയായ്
പറവകൾ തൻ കൂട്ടിൽ
ചേക്കേറുവാൻ
ബഹു ദൂരം പറന്നുയരുകയായ്…
സുന്ദരമായ സായാഹ്നത്തിൽ
സൂര്യന്റെ പ്രഭ
ആഴക്കടലിന്റെ അന്തതയിലേക്ക്
നീങ്ങി അപ്രതീക്ഷിതമാകുന്നു..
സായാഹ്നത്തിൽ തീരത്തെ
ഇടക്കിടക്ക്
ആശ്ലേഷിച്ചു പിൻവാങ്ങുന്ന
തിരകളെനോക്കി
എന്തെന്നില്ലാത്ത സുഖവും
സന്തോഷവും….!
ആഷിമ സബീ ഹമീദ് അലി
വക്റ, ഖത്തർ