കെട്ടകാലം

മലയാളി മങ്ക
നാണവും മാനവും വേണ്ടുവോളം ഉള്ളവൾ
നങ്ങേലിമാർ പടപൊരുതി
നേടിയതു മറക്കാനുള്ള
സ്വാതന്ത്രമായിരുന്നുവത്രെ
കെട്ടകാലം !!!
അവൾക്കു വേണ്ടതു ആവിഷ്കാര സ്വാതന്ത്രമാണ് പോൽ
മറക്കാനല്ല, തുറന്നിടലാണത്രെ സ്വാതന്ത്ര്യം !
സഭ്യതയുടെ പർദ്ദ
സ്വാതന്ത്ര്യത്തിന്റെ
പരിധിയിൽ പെടില്ലത്രേ….
അതു വെറും “പ്രാകൃത മതത്തിന്റെ ” അടിച്ചമർത്തൽ എന്നു നവ മതം.
 അവൾ പറയുന്നു…
പരസ്യ ചുംബന
ഫ്ലാഷ് മോബ് ലഹരിയിൽ
ലെഗ്ഗിൻസിൻ ഇറുക്കത്തിൽ  ആണെന്
സ്വാതന്ത്ര്യം.
തുറിച്ചു നോക്കരുത് ആരും……….
ഷാനിദ അബ്ദുല്ല 
മത്ര  ക്ലാസ്സ്‌ റൂം 
ഒമാൻ