സംസം

ദുല്‍ഹജ്ജിന്‍ ചന്ദ്രക്കീറ്‌
വിണ്ണില്‍ തെളിയുമാനേരമില്‍,
മുസല്‍മാെന്‍റയുള്ളം വിതുമ്പിടും ഹാജർ  ബീ തന്‍ ദീപ്‌ത സ്‌മരണയില്‍,

അരുമക്കിടാവിന്‍ ദാഹത്തിനാല്‍
ഒരു കുടം തണ്ണീരിനായി വിഷാദമില്‍
ഇരു മലകള്‍ക്കു മീതെയാ മാതാവ്‌ ഓടിടുന്നൂ,

ദാഹിച്ചവശനാമീ പൈതലിന്‍
ശമനത്തിനായി
തന്‍ മറിടത്തിന്നമൃത്‌ പോലും
വറ്റിവരണ്ട നേരമില്‍

മുന്നില്‍ കിടന്നു കരഞ്ഞിടും കുഞ്ഞിന്‍ ദയനീയത
ആ മാതൃ ഹൃദയത്തെയുലച്ചിടും
സമയമില്‍,

അരുമ മുത്തിന്‍ പാദസ്‌പർശങ്ങളില്‍
കിനിഞ്ഞിറങ്ങും നീരുറവയാലാ
കണ്‍കളില്‍ വിസ്‌മയത്തിന്‍
പൂത്തിരിയായി,

പൊട്ടിയൊലിക്കും നീരുറവയ്‌ക്ക്‌
ചുറ്റും പരിഭ്രാന്തിയാലാ മാതാവ്‌
തടം കെട്ടി മൊഴിഞ്ഞു
സംസം! സംസം!

ഇല്ലായിരുന്നെങ്കില്‍ മക്കായിലെ
കൈവഴിയോരങ്ങള്‍ തന്നിലൂടെ
ഒരു നദിയായി ഒഴുകിയേനേ
ആ പുണ്യ തീർത്ഥമെന്ന്‌
പുണ്യ റസൂല്‍!!!

     നഫീസ എ
     റിഫ ക്ലാസ്‌ റൂം
     ബഹ്‌റൈന്‍

CategoriesUncategorized