മാനവ ഐക്യം

ഓ…. മർത്യ സമുഹമേ,
ഒരുമ്മ പെറ്റ മക്കള്‍ നിങ്ങളെന്നോതി
മഌഷ്യ വംശ ത്തിനൈക്യം നിലനിറുത്തീ ഇസ്‌ലാം,

ജാതി മത വർഗ്ഗ വണ്ണ
വംശ ഭാഷ ദേശ ഭേദമനേ്യ
മാനവരിലാകെമാനം
ഒരുമ തീർത്തു ഇസ്‌ലാം,

മർത്യ കുലമിലാകമാനം സ്‌നേഹ
സഹാർദ്ധമേകാന്‍ സത്യസമത്വ
സഹനമാലും ശാന്തി നീതി ബോധമാലും പാരിലാകെ
നന്‍മ തീർത്തു ഇസ്‌ലാം,

അന്യായമായൊരുവനെ ഹനിക്കുകില്‍
സർവ്വരെയും ഹനിപ്പതിന്ന്‌ തുല്യമാം
എന്ന്‌ ചൊന്ന്‌ മർത്യ രക്തം
പവിത്രമാക്കീ ഇസ്‌ലാം,

തന്‍ സഹോദരന്നതൃപ്‌തിയേകും
വാക്കുകള്‍ പങ്കു വെക്കലവെന്‍റ
ശവം തീനി പോല്‍ ആപല്‍ക്കരമെന്നു
ചൊന്നതും പരിശുദ്ധ ഇസ്‌ലാം,

കുടുംബ ഗോത്രമാല്‍
മാനവരെ തീർത്തതേന്യാന്യം തിരിച്ചറിയാനെന്ന്‌
ചൊന്നതും ഇസ്‌ലാം,

തറവാടിന്‍ മഹിമയില്‍ അഹങ്കാരം
അരുതെന്നുണർത്തി ദൈവത്തിന്‍
സൂക്ഷ്‌മതയിലധിഷ്‌ഠിതമാം ജീവിത
പാതയില്‍ ഗമിച്ചിടാന്‍ മർത്യന്ന്‌
മാർഗ രേഖ കാട്ടിയതും ഇസ്‌ലാം,

തൊലി കറുപ്പിനാല്‍ തോക്കിനിരയാകുമീ കാലം
തൊലി വെളുപ്പ്‌ മാനവ മഹത്വ
നിദാനമല്ലെന്നോതി കറുത്തവനംഗീകാരം നല്‍കിയതും ഇസ്‌ലാം,

അധർമ്മത്തിന്‍ വിഷക്കായകളെ
വേരോടെ പിഴുതെറിയാന്‍
മാനവന്നാർജ്ജവമേകിയതും
പരിശുദ്ധ ഇസ്‌ലാം……!

    നഫീസ എ
    റിഫ ക്ലാസ്‌ റൂം
    ബഹ്‌റൈന്‍

CategoriesUncategorized