മണ്മറഞ്ഞ കാഴ്ചകൾ

നോക്കെത്താ ദൂരത്തോളം
വിളഞ്ഞു നിൽക്കുന്ന
നെൽപ്പാടങ്ങൾക്കരികിലായ്
ഉയർന്നുനിൽക്കുന്ന
കൈതക്കാടുകൾ.

കൊയ്തൊഴിഞ്ഞ
പാടങ്ങളിലോടിക്കളിച്ചിരുന്ന
ബാല്യക്കൂട്ടങ്ങൾ.
കൈതക്കാട്ടിൽ ഒളിഞ്ഞിരിക്കുന്ന
കൈതപ്പുലിയുണ്ടെന്നു കേട്ട്
ഓടിക്കിതച്ച നാളുകൾ .
കൈതോലപ്പായ വിൽക്കാനായ്
വീടുകൾ കയറിയിറങ്ങിയ
ചെറുമിപെണ്ണുങ്ങൾ.
കീറിയ പായകൾ
പുത്തനോലയിട്ട് ഓട്ടയടക്കുന്ന
ഓലപ്പുരകൾ
പുരമേയാൻ ഓല മെടഞ്ഞ
ഉമ്മമാർ
എവിടെയിന്നെല്ലാം…?
വിളഞ്ഞ പാടങ്ങൾ..
കൈതക്കാടുകൾ
കൈതോലപ്പായകൾ
ഓലപ്പുരകൾ
മതിലുകൾ തീർക്കാത്ത
അയൽപക്കങ്ങൾ

എല്ലാം മണ്മറഞ്ഞ കാഴ്ചകൾ


സൈനബ് അബ്ദുറഹ്‌മാൻ
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ
CategoriesUncategorized

3 Replies to “മണ്മറഞ്ഞ കാഴ്ചകൾ”

Comments are closed.