തെന്നിളം കാറ്റിനേക്കാള്‍ കുഞ്ഞിളം
പുഞ്ചിരിക്ക് മാർദ്ദവമേറെയുണ്ടെന്നത്
മറന്നിടല്ലേ മാനവാ നീ
ഈ പാരിന്നു മീതെയേറ്റം പുഞ്ചിരി
സമ്മാനിക്കും പുഷ്‌പങ്ങളാണാ
പിഞ്ചു കിടാങ്ങള്‍!
കുഞ്ഞിളം വികൃതിയെ തല്ലിക്കൊല്ലാന്‍
പാടുപെടും മാതാ പിതാക്കളെ
ഒരു കാര്യം നിങ്ങളൊന്നോർത്തീടണേ
ഒന്നും അറിവില്ലാത്തജ്ഞരാണവർ
നിങ്ങളെപ്പോല്‍ വിവേകമില്ലാ
മുന്‍കൂട്ടി കാണാന്‍ ദീർഘ ദർനമില്ലാ
നിങ്ങള്‍ തന്‍ ശിക്ഷയേല്‍പ്പാന്‍
കരുത്തുമില്ലാ…….
എങ്കിലും തന്‍ ചെയ്‌തികള്‍ക്കൊന്നും
പാപത്തനർഹരുമല്ലവര്…….
നഫീസ എ പയ്യോളി
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍