റമളാനിന്റെ പൊന്നമ്പിളി മാനത്തുദിക്കുന്നതോടെ മുസല്‍മാന്റെ അകത്തളങ്ങളില്‍ ആനന്ദത്തിന്റെ തിര മറിയുകയാണ.് സകല പാപങ്ങളില്‍ നിന്നും മോചിതരാവാന്‍ ഹൃത്തടം തുടിക്കുന്ന ഈ പുണ്യദിനങ്ങളില്‍ ജീവിക്കാന്‍ വേണ്ടി പെടാപാട് പെടുന്ന നമ്മുടെ തിരക്കിന്നിടയില്‍ഒരു കാര്യം നമ്മുടെ മനോമുകുരത്തില്‍ കൊണ്ടുനടക്കാഌം അതഌസരിച്ച് പ്രവർത്തിക്കാഌം അല്ലാഹു നമുക്ക് തൗഫീഖ് തരട്ടെ.(ആമീന്‍)
അതേതെന്നറിയുമോ അല്ലാഹു പറയുന്നു.
“”തന്റെ രക്ഷിതാവിനെ കണ്ടുമുട്ടാന്‍ ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കർമ്മങ്ങള്‍ ചെയ്യുകയും തന്റെ രക്ഷിതാവിനോടുള്ള ആരാധനയില്‍ മറ്റാരെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്യട്ടെ”.(അല്‍ കഹ്‌ഫ് 110)
അല്ലാഹുവിലും അവന്റെ തിരു ദൂതരിലും വിശ്വസിച്ച് അവനോട് യാതൊന്നിനെയും പങ്ക് ചേർക്കാതെ ജീവിക്കുന്ന നമ്മില്‍ വന്ന് ഭവിച്ചു പോകുന്ന ഗുരുതരമായ മറ്റൊരു ശിർക്കിനെ തൊട്ടുള്ള താക്കീതും, പ്രത്യക്ഷ ശിർക്കിഌ പുറമെ ഈ സൂക്തത്തില്‍ തക്കീത് നല്‍കുന്നൂവെന്ന് മുഫസ്സിറുകള്‍ വിശദീകരിക്കുന്നു.
ഇമാം അഹ്‌മദ്(റ) വിനെ തൊട്ട് റിപ്പോർട്ട് ചെയ്യുന്ന ഹദീസില്‍നമുക്ക് ഇപ്രകാരം കാണാം.നബി(സ) പറയുന്നു.””നിശ്‌ചയം നിങ്ങളുടെ മേല്‍ ഞാന്‍ ഭയപ്പെടുന്നതില്‍ വെച്ച് എന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് “ശിർക്കുല്‍ അസ്‌ഗർ’ ആണ്.
സ്വഹാബികള്‍ ചോദിച്ചു എന്താണ് ശിർക്കുല്‍ അസ്‌ഗർ?നബി(സ) പറഞ്ഞു അത് രിയാഉ ആണ്
ഖിയാമത്ത് നാളില്‍ ജനങ്ങള്‍ക്ക് അവരുടെ പ്രവർത്തനമഌസരിച്ച് പ്രതിഫലം നല്‍കപ്പെടുമ്പോള്‍ അവരോട് പറയപ്പെടും “”ദുനിയാവില്‍ ആരെ കാണിക്കാനാണോ നിങ്ങള്‍ അമല്‍ ചെയ്‌തത് അവരടുത്ത് പോയിക്കൊള്ളുക. അവിടെ വല്ല പ്രതിഫലവുമുണ്ടോ എന്ന് നോക്കിക്കൊള്ളുക”
അനന്തകോടി ജീവജാലങ്ങളെ തന്റെ കാരുണ്യത്തിന്റെ കരവലയത്തിന്നുള്ളില്‍ വെച്ച് കാത്തുപോരുന്ന കാരുണ്യവാന്റെ മുമ്പില്‍, സകലവും സമർപ്പിച്ചു കൊണ്ട്, നിഷ്‌കളങ്കമായ ഇബാദത്ത് ചെയ്യാന്‍ അല്ലാഹു നമുക്ക് തൗഫീഖ് തന്നഌഗ്രഹിക്കട്ടെ.നന്‍മയുടെ വസന്തമായ ഈ സുദിനങ്ങളില്‍, നാം ചെയ്‌തു പോയ അപരാധങ്ങളില്‍ മനം നൊന്ത് പെയ്‌തൊഴുകുന്ന ബാഷ്‌പ കണങ്ങളുമായി അവന്റെ കാരുണ്യത്തിഌം, പാപമോചനത്തിഌം, നരക മോചനത്തിഌം വേണ്ടി ചോദിക്കുവാഌള്ള ഒരു നിമിഷമെങ്കിലും നമ്മുടെ തിരക്കിന്നിടയില്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കട്ടെ.
പരമ കാരുണ്ണികന്റെ അനസ്യൂതമായ അഌഗ്രഹത്തിന്റെ പ്രവാഹം നമുക്കും അവന്‍ കനിയട്ടെ. നരക മോചിതരില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ. അനന്തമായ അഌഗ്രഹത്തിന്റെ സ്വർഗ്ഗീയാരാമത്തില്‍ നമുക്കും ഒരിടം നല്‍കട്ടെ. സ്രഷ്‌ടാവിനോടും സൃഷ്‌ടികളോടും യാതൊരു ബാദ്ധ്യതയുമില്ലാത്ത രീതിയില്‍ പരിശുദ്ധ കലിയമത്തുത്തൗഹീദ് മൊഴിഞ്ഞു സമാധാനമടഞ്ഞ ആത്‌മാവോടെ നിന്നിലേക്ക് മടങ്ങുന്നവരില്‍ നാഥാ…. നീ ഞങ്ങളെയും ഉള്‍പ്പെടുത്തണേ…..
ആമീന്‍……
നഫീസ എ
റിഫ ക്ലാസ് റൂം
ബഹ്‌റൈന്‍
Aameen….MashaAllah
ആമീൻ
Aameen ya rabbal almeen 🌷🌷