പ്രവാചകത്വ ലബ്ധിയുടെ അഞ്ചു വർഷം പിന്നിട്ടു. എതിർപ്പുകളുടെ ഒരായിരം കുന്തമുനകൾ കൂർപ്പിച്ച് നിൽക്കുന്നു. വിശ്വാസികളായി കടന്നു വന്നവർ നിരാശ്രയരും നിരാലംബരുമായി കഴിയുന്നു. ഇടംവലം തിരിയാൻ നിർവാഹമില്ലാതെ വിശ്വാസികൾ വീർപ്പുമുട്ടി കൊണ്ടിരുന്നു. വിശ്വാസം കൈ വിടുന്ന പ്രശ്നമില്ല, ജന്മദേശത്തു പിടിച്ചു നിൽക്കാനും നിർവാഹവുമില്ല. അപ്പോഴാണ് വടക്കു കിഴക്കൻ ആഫ്രിക്കയിലെ എത്യോപ്പയിലേക്ക് പലായനം ചെയ്യാൻ തിരുനബിയുടെ കൽപ്പന വന്നത്. അതിനനുസരിച്ച് പത്ത് പുരുഷന്മാരും നാല് സ്ത്രീകളും ദേശാടനം ചെയ്തു. ഒറ്റയ്ക്കും കാൽനടയായും കടൽ തീരെത്തെത്തിയ അവർ ഒത്തു കൂടി. രണ്ട് കൊച്ചു വള്ളങ്ങളിലായി അബ്സീനിയൻ തീരത്ത് അവർ അണഞ്ഞു. തുടർന്നങ്ങോട്ട് മക്കയിൽ നിന്ന് വിശ്വാസി സംഘങ്ങൾ അബ്സീനിയായിലേക്കും, ത്വാഇഫിലേക്കും ഹിജ്റ പോയി. അബ്സീനിയയിലേക്ക് മുസ്ലിംകൾ രക്ഷപ്പെട്ടുവെന്ന വാർത്ത അറിഞ്ഞപ്പോൾ സത്യ നിഷേധികൾ അവിടെയെത്തുകയും മുസ്ലിംകളെ സഹായിക്കുന്നതിൽ നിന്നും അബ്സീനിയൻ ചക്രവർത്തിയെ പിന്തിരിപ്പിക്കുകയും ചെയ്തു. പക്ഷെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ രാജാവ് വസ്തുതകൾ വിലയിരുത്തി ഖുറൈശികളെ അവഗണിക്കുകയാണ് ചെയ്തത്.
ഒരു നാൾ അബൂജഹൽ തിരുനബിയെ വല്ലാതെ ശകാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. അതു നബിയെ വല്ലാതെ വേദനിപ്പിച്ചു ഇൗ വാർത്ത നബി പിതൃവ്യനായ ഹംസയെ ചൊടിപ്പിച്ചു. ഹംസ (റ) ഇൗർഷ്യതയോടെ അബൂ ജഹ്ലിന്റെ അടുത്ത് ഒാടിയെത്തി. “ഞാനും മുഹമ്മദിന്റെ പക്ഷത്ത് ചേർന്നിരിക്കുന്നു. നിനക്കെന്തു ചെയ്യാൻ കഴിയും’. ധൈര്യവും, സ്തൈര്യവും സ്പുരിക്കുന്ന ഹംസ(റ) യുടെ മുഖത്ത് നോക്കി അബൂജഹ്ൽ ഒരക്ഷരം മിണ്ടിയില്ല. ക്ഷുബ്ധനായ അബൂജഹ്ൽ തൊട്ടാവാടി കണക്കെ വാടിത്തളർന്നു. ഹംസ(റ) യുടെ പ്രവേശം ഇസ്ലാമിനു വലിയ ശക്തി പകർന്നു. അപ്രകാരം ഖത്താബിന്റെ മകൻ ഉമറിന്റെ ഇസ്ലാം ആശ്ലേഷവും തിരുനബിക്ക് ശക്തിയേകി. ഇൗ രണ്ട് വമ്പന്മാരുടെ കടന്ന് വരവോടെ തളർന്ന മുസ്ലിം മനസ്സുകൾക്ക് ധൈര്യമായി. അവർ പരസ്യമായി രംഗത്തിറങ്ങി. അതോടെ നബിയെ സഹായിക്കുന്ന കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്ന നിസ്സഹകരണ പത്രിക ഖുറൈശികൾ എഴുതിയുണ്ടാക്കി കഅ്ബയിൽ കെട്ടിത്തൂക്കി. പക്ഷെ, മുസ്ലിംകൾക്കതിലൊന്നും തളർച്ച വന്നില്ല.
വർഷങ്ങൾ കടന്നു പോയി. നുബുവ്വത്ത് ലഭിച്ചിട്ട് 10 വർഷമായിരിക്കുന്നു. തിരുനബിക്ക് 49 വയസ്സും 6 മാസവും പ്രായവുമാണ്. അപ്പോഴാണ് തിരുനബിയുടെ താങ്ങും തണലുമായ പത്നി ഖദീജയും പിതൃവ്യൻ അബൂ ത്വാലിബും മരണപ്പെട്ടത്. ഇരുവരുടേയും മരണം തിരുനബിയുടെ മനസ്സിനെ ആഘാതമേൽപ്പിച്ചു. ദു:ഖത്തിന്റെ വർഷം എന്നാവർഷത്തിന് പേരിട്ടു. “എന്റെ തല മണ്ണിൽ കുത്തുവോളം മകനെ, നിന്നെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ല’. എന്ന് പ്രഖ്യാപിച്ച സ്നേഹക്കനിവായിരുന്നു അബൂ ത്വാലിബ്. അബൂ ത്വാലിബിന്റെ മരണത്തോടെ ഖുറൈശിന്റെ കുറുമ്പിന് മൂർച്ചയേറി. ഇനി മുഹമ്മദിനെ തടുക്കാൻ ആളില്ല എന്നവർ മനസ്സിലാക്കി. ക്രൂരതയുടെ സകല ദുർഭൂതങ്ങളും അഴിഞ്ഞാടി. തിരുനബിയുടെ കഴുത്തിൽ കയറിട്ട് കുരുക്കി കൊല്ലാൻ ശ്രമിച്ചു. അബൂബക്കർ സിദ്ധീഖ്(റ) ഒാടി വന്ന് രക്ഷപ്പെടുത്തി. തലയിൽ മണ്ണു വാരിയിട്ടു. നബി പുത്രി അത് കഴുകി വൃത്തിയാക്കി. കഅ്ബയുടെ തണലിൽ നിസ്കരിക്കുമ്പോൾ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽ മാല ശിരസ്സിൽ ചാർത്തി ഏതോ വിവാഹ വീട്ടിൽ ദിവസങ്ങൾക്ക് മുമ്പ് അറുത്ത ഒട്ടകത്തിന്റേതായിരുന്നു ആ കുടൽ മാല. നര സ്നേഹിയായ തിരുനബി മറുത്തൊന്നും ചെയ്യാതെ ദൈവീക കോടതിയിൽ വേദനകൾ അർപ്പിച്ചു എഴുന്നേറ്റു പോയി. അവസാനം രക്ഷ കിട്ടുമെന്ന് കരുതി മക്കയിൽ നിന്ന് 80 കി.മീ. ദൂരമുള്ള ത്വാഇഫിലേക്ക് പലായനം ചെയ്തു. അവിടെയും രക്ഷയുണ്ടായില്ല. തെരുവുപിള്ളേരെ വിട്ട് നബിയെ അവർ കല്ലെറിയുകയും കൂക്കി വിളിക്കുകയും പരിഹസിക്കുകയും ചെയ്തു. വിശാല മനസിന്റെ ഉടമയായ തിരുനബി മറുത്തൊന്നും പറഞ്ഞില്ല. സത്യമെന്ന് തോന്നിയത് പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രബോധന സംഘം ഈ മാതൃക സ്വീകരിക്കേണ്ടതാണ്. പ്രകോപനങ്ങള്‍ക്ക് മുമ്പില്‍ പതറരുത്. എതിര്‍പ്പുകള്‍ക്ക് മുമ്പില്‍ ചൂളരുത്. പ്രതിയോഗികള്‍ക്കു നേരെ തിരിയരുത്. എല്ലാം ഉള്‍ക്കൊള്ളാനുതകുന്ന വിശാല മനസ്സുകളുടെ ഉടമയാകണം പ്രബോധകര്‍.
നൂര്‍ പര്‍വതത്തിലെ ഹിറാ ഗുഹയില്‍ ഏകനായി കഴിഞ്ഞു കൂടുന്നതിനിടെ ജിബ്‌രീല്‍ (അ) ആഗതനായി തിരുനബി(സ)ക്കു വഹ്‌യ് നല്‍കി. വഹ്‌യ് ലഭിച്ച കാര്യം പത്‌നി ഖദീജയെ അറിയിക്കുകയും അവര്‍ നബിക്ക് പ്രതീക്ഷ നല്‍കുകയും ചെയ്തു.
നബി (സ) തന്റെ സന്തത സഹചാരി അബൂബക്കര്‍ സ്വിദ്ദീഖി(റ)ലുടെയാണ് പ്രബോധനം ആരംഭിക്കുന്നത്. ഒട്ടും താമസിയാതെ സ്വിദ്ദീഖ് അതുള്‍കൊള്ളുകയും നബിയില്‍ വിശ്വസിക്കുകയും ചെയ്തു. പിന്നീട് ചെറുപ്പക്കാരനായ അലി(റ) വിശ്വാസിയായി. പ്രബോധനം സിദ്ധിച്ചവര്‍ അവരുടെ കൂട്ടുകാര്‍, പരിചയക്കാര്‍, ബന്ധുക്കള്‍, അടിമകള്‍ എന്നിവരുമായി വ്യക്തിഗത പ്രബോധനം നടത്തി. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് സന്ദേശം കൈമാറുകയും വളരെ പെട്ടെന്ന് ഇസ്‌ലാം പ്രചാരം നേടുകയും ചെയ്തു. വ്യക്തികളെതേടി തിരുനബി(സ) മക്കയിലെ ഓരോ വീട്ടിലും ചെന്ന് അവിടത്തെ പുരുഷരും സ്ത്രീകളും അടങ്ങുന്ന അംഗങ്ങളോടു സംസാരിച്ചു. മനുഷ്യന്റെ മഹത്വവും ഏകദൈവ വിശ്വാസത്തിന്റെയും ആരാധനയുടെയും പ്രസക്തിയും ബുദ്ധിപരമായി അവരെ ബോധ്യപ്പെടുത്തി. സൗമ്യവും വിനയപൂര്‍വവുമായിരുന്നു തിരുനബി ശൈലി.
അല്ലാഹുവിന്റെ ഏകത്വം അഗീകരിക്കാനും ഏകമാനവികതയുടെ ഭാഗമായിത്തീരാനും ഖുറൈശികളെ അവിടുന്ന് ക്ഷണിച്ചു. സത്യത്തിലേക്ക് ക്ഷണവുമായെത്തിയ തിരുദൂതര്‍ പലതരം പ്രതികരണങ്ങളെയാണ് നേരിടേണ്ടിവന്നത്. ഒരു വിഭാഗം ആദരപൂര്‍വം സ്വീകരിച്ചു. ഉപദേശങ്ങള്‍ ശ്രദ്ധിച്ചുകേട്ടു. പരിഗണിക്കാമെന്ന ഉപചാരവാക്കുകളോടെ നബി(സ)യെ തിരിച്ചയച്ചു. മറ്റൊരു വിഭാഗം ധിക്കാരപൂര്‍വം പെരുമാറി, അസഭ്യാഭിഷേകം ചെയ്തു. അഹന്തയോടെ തട്ടിക്കയറി. ഉപദേശങ്ങള്‍ക്കു അവസരം പോലും നല്‍കിയില്ല. വേറൊരു കൂട്ടര്‍ എല്ലാം കേട്ടിരുന്നു. പറയുന്നതെല്ലാം സത്യമാണെന്ന് അവര്‍ക്കു ബോധ്യമുണ്ടായിരുന്നു. പക്ഷേ, സത്യം അംഗീകരിക്കുന്നതിലൂടെ തങ്ങളുടെ ഭൗതിക താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുമെന്ന് അവര്‍ ഭയന്നു. ചിലര്‍ ഇസ്‌ലാമിലൂടെ സ്വകാര്യ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് കരുതി കടുത്ത ചില നിബന്ധനകളുന്നയിച്ചു. താങ്കളുടെ മതം പ്രചരിക്കുകയും അറബികള്‍ ഈ മതത്തില്‍ അണിനിരക്കുകയും ചെയ്താല്‍ രാജ്യത്തിന്റെ ഭരണം ആര്‍ക്കായിരിക്കും? ഭരണത്തില്‍ പങ്കാളിത്തം ഉറപ്പ് തരികയാണെങ്കില്‍ താങ്കളെ അംഗീകരിക്കാം. ഇല്ലെങ്കില്‍ ആലോചിച്ചു വേണം. ഇതായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം. മാന്യത പുലര്‍ത്തിയ ഒന്നാം വിഭാഗം ഇസ്‌ലാം സ്വീകരിക്കുകയും രണ്ടാം വിഭാഗം ധിക്കാരവും വിരോധവും പ്രകടിപ്പിക്കുകയും ചെയ്തു. ഇവര്‍ ബദ്‌റില്‍ മുസ്‌ലിംകളുമായുള്ള യുദ്ധത്തില്‍ പരാജയപ്പെടുകയും ഇനിയൊരു വിഭാഗം സാഹചര്യത്തിന്റെ സമ്മര്‍ദം മൂലം ദുഷ്ടലാക്കോടെ ഇസ്‌ലാം സ്വീകരിക്കുകയും പിന്നീട് കപട വിശ്വാസികളായിത്തീരുകയും ചെയ്തു.
മാഷാഅല്ലാഹ് 👍🌹🌹
Masha Allah
Masha Allah🌹🌹
Mashaallah
Alhamdulillah
Allahumma sallialaaa sayyidna muhmmd.valaa aali sayyidna muhmmd
Thabarakallaah❤❤❤
MashaAllah 👌
MashaAllah
ماشاء الله👍
ما شاء الله
❤ما شاء الله
ചരിത്രം കൂടുതൽ വായിക്കാൻ പറ്റിയതിൽ സന്തോഷം.
masha Allah
Mashallah
الحمدلله
ما شاء الله
മാഷാഅല്ലാഹ്, നബി (സ ) ചരിത്രം മനസിന് ഒരുകുളിർമ തരുന്നു.
Alhamdulilllha,
Masha Allah
അൽഹംദുലില്ലാഹ്
Masha allah
Masha allah🌹
Masha allah
Mashaallah ❣👑
ان شاء الله
ما شاء الله